ബജാജ് ഡിസ്‌കവര്‍ 125 വിപണിയില്‍

baja disപുതുമയാര്‍ന്ന മാറ്റങ്ങളോടെ ബജാജ് ഡിസ്‌കവര്‍ 125 വിപണിയിലെത്തി. നിലവിലെ ഹോണ്ട സിബി ഷൈന്‍, ഹീറോ പാഷന്‍ പ്രോ എന്നിവയോട് മത്സരിക്കാനാണ് ആകര്‍ഷകമായ വിലയുമായി ബജാജ് ഡിസ്‌കവര്‍ 125 വിപണിയിലെത്തിയിരിക്കുന്നത്.

ഇതിന്റെ സ്റ്റൈലിങ് മറ്റ് ഡിസ്‌കവര്‍ മോഡലുകളുമായി സമാനാണ്. ഇലക്ടിക് സ്റ്റാര്‍ട്ട്, 10 സ്‌പോക്ക് അലോയി വീലുകള്‍ എന്നിവ ഇതിനുണ്ട്. 11.34 ബിഎച്ചിപി 10.8 എന്‍എം ശേഷിയുള്ളതാണ് 124.6 സിസി, സിംഗിള്‍ സിലിണ്ടര്‍, ട്വിന്‍ സ്പാര്‍ക്ക് എന്‍ജിന്‍. ലിറ്ററിന് 76 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 9.5 ലിറ്ററാണ് ടാങ്ക്. ഇത് പൂര്‍ണമായി ഇന്ധനം നിറച്ചാല്‍ 650 കിമി ദൂരം ഓടാം. പരമാവധി വേഗം മണിക്കൂറില്‍ 100 കിമിയാണ്.

ഇലക്ട്രോണ്‍ ബ്ലു, വൈന്‍ റെഡ്, ചാര്‍ക്കോള്‍ മജന്ത, ചാര്‍ക്കോള്‍ ഗ്രീന്‍, സില്‍വര്‍ ബ്ലു, സില്‍വര്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇത് ലഭിക്കും.

മഹാരാഷ്ട്രയിലെ എക്‌സ്‌ഷോറൂം വില 46,699 രൂപയാണ്. മുന്നില്‍ ഡിസ്‌ക് ബ്രേക്കുള്ള വകഭേദത്തിന് 2,000 രൂപ അധികം കൊടുക്കേണ്ടി വരും.

Related Articles