Section

malabari-logo-mobile

മൗത്ത് വാഷിന്റെ ഉപയോഗം വായില്‍ അര്‍ബുദത്തിന് കാരണമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്

HIGHLIGHTS : ശരീരത്തിന്റെ ഏതൊരു ഭാഗത്തേയും സംരക്ഷിക്കുക എന്ന പോലെ തന്നെ ദന്ത സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും രണ്ടു നേരം പല...

mouthwashശരീരത്തിന്റെ ഏതൊരു ഭാഗത്തേയും സംരക്ഷിക്കുക എന്ന പോലെ തന്നെ ദന്ത സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും രണ്ടു നേരം പല്ല് വൃത്തിയാക്കുക എന്നത് നമ്മുടെ ശീലവുമായി മാറിയിട്ടുണ്ട്. ടൂത്ത് ബ്രഷിന് പുറമെ മൗത്ത് വാഷുകളും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി എന്നു തന്നെ പറയാം. എന്നാല്‍ ഇത്തരത്തിലുള്ള മൗത്ത് വാഷുകളുടെ അമിതമായ ഉപയോഗം വായിലെ അര്‍ബുദത്തിന് കാരണമായേക്കാം എന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൗത്ത് വാഷ് കൊണ്ട് വാ കഴുകിയാല്‍ വായ്‌നാറ്റം മാറുമെങ്കിലും പിന്നീടത് വിനയാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആരോഗ്യമില്ലാത്ത പല്ലുകള്‍, മോണയില്‍ നിന്ന് രക്തം വരുന്നവര്‍ തുടങ്ങിയവരിലും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ ദന്തല്‍ സ്‌കൂളിലെ ലക്ച്ചറര്‍ ഡോ. ഡേവിഡ് പോണ്‍വേയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

sameeksha-malabarinews

9 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വരുന്ന കാന്‍സര്‍ രോഗികള്‍ക്കിടയിലും, രോഗമില്ലാത്തവര്‍ക്കിടയിലുമാണ് പഠനം നടത്തിയത്.

ദന്തഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രം മൗത്ത് വാഷ് ഉപയോഗിക്കുവാന്‍ പാടുള്ളൂ എന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!