Section

malabari-logo-mobile

എബോള വൈറസ്; ആഫ്രിക്കയില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍

HIGHLIGHTS : തിരു: എബോള രോഗം പടര്‍ന്ന് പിടിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍. ആരോഗ്യ വകുപ്പാണ് നിരീക്ഷണം ഏര്‍പ്പെടുത്ത...

ebola copyതിരു: എബോള രോഗം പടര്‍ന്ന് പിടിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍. ആരോഗ്യ വകുപ്പാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് രോഗ ലക്ഷണമൊന്നും ഇല്ലെങ്കിലും 21 ദിവസം ഇവരെ നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. എബോള രോഗം പടര്‍ന്ന് പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന ലോകരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗിനിയ, ലൈബീരിയ, സിയേറ ലിയോണ്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നെത്തിയവരെയാണ് നിരീക്ഷിക്കുന്നത്. കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ സ്വന്തം വീടുകളില്‍ പാര്‍പ്പിച്ച് തന്നെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണം ഇവരുടെ യാത്രകളെയൊന്നും ബാധിക്കില്ല.

sameeksha-malabarinews

അതേസമയം സംസ്ഥാനത്ത് രോഗ ഭീഷണിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിലെല്ലാം കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!