ഡല്‍ഹിയില്‍ വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു

flightഡല്‍ഹി: ഡല്‍ഹിയില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഡല്‍ഹി ഭോപ്പാല്‍ ജറ്റ് എയല്‍വേഴ്‌സ് വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടം നടന്നത്. വിമാനം പുറപ്പെടുന്നതിന് തൊട്ടു മുമ്പ് യാത്രക്കാരാണ് വലതുവശത്തെ എഞ്ചിനില്‍ നിന്നും തീ പടരുന്നത് ആദ്യം കണ്ടത്. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് പുറത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.

ഈ വിമാനത്തിലെ യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ഭോപ്പാലിലെത്തിച്ചു. 70 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അതേസമയം അപകടകാരണം വ്യക്തമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top