Section

malabari-logo-mobile

മൊബൈല്‍ ഇനി ശബ്ദം കൊണ്ട് ചാര്‍ജ്ജ് ചെയ്യാം

HIGHLIGHTS : ലണ്ടണ്‍ : മൊബൈണ്‍ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ ഇതിനെ മറികടക്കാന്‍ ശബ്ദം കൊണ്ട് റീച്ചാര്‍ജ്ജ് ചെ...

mobile phoneലണ്ടണ്‍ : മൊബൈണ്‍ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ ഇതിനെ മറികടക്കാന്‍ ശബ്ദം കൊണ്ട് റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികള്‍ കണ്ടെത്തിയിരിക്കുന്നു. റോഡിലൂടെ പോകുന്ന വണ്ടിയുടെയോ, പാട്ടിന്റേയോ, അതുമല്ലെങ്കില്‍ നിങ്ങളുടെ തന്നെ ശബ്ദം ഉപയോഗിച്ചോ ഇനി മുതല്‍ റീചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികളാണ് വിപണിയില്‍ എത്താനൊരുങ്ങുന്നത്.

ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെയും, പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയിലേയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇത്തരം ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ചുറ്റുപാടുനിന്നുമുള്ള ശബ്ദം കൊണ്ട് ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഊര്‍ജ്ജ സംരംഭ മാതൃകയാണ് ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനായി ചലനോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റി വോള്‍ട്ടേജ് ഉല്‍പ്പാദിപ്പിക്കുന്ന പ്രതേ്യകതയിലുള്ള സിങ്ക് ഓക്‌സൈഡിന്റെ നാനോ കമ്പനികളാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

വിവിധ പ്രതലങ്ങളില്‍ ഒട്ടിച്ച് വെക്കുന്ന നാനോ കമ്പികള്‍ ശബ്ദം കൊണ്ടുള്ള കമ്പനത്താല്‍ പ്രവൃത്തിക്കുന്നത് വഴി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെയുണ്ടാകുന്ന ഊര്‍ജ്ജമാണ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി ഉപയോഗിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!