സ്ത്രീധനപീഡനം; ഭര്‍ത്താവിനും, ഭര്‍തൃമാതാവിനും തടവ്

jail copyമഞ്ചേരി : സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് പീഡിപ്പിച്ച ഭര്‍ത്താവിനെയും, ഭര്‍തൃമാതാവിനെയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. ഊര്‍ങ്ങാട്ടിരി ചേലക്കോട് പരിയാരത്ത് അബ്ദുറഹിമാന്റെ മകള്‍ സീനത്ത് (36) ന്റെ പരാതിയെ തുടര്‍ന്നാണ് അരീക്കോട് ഉഗ്രപുരം മുണ്ടന്ത്ര കടുകുറ്റിയില്‍ വേലിപ്പുറത്ത് സുലൈമാന്‍ (40),മാതാവ് ആയിഷ (73) എന്നിവര്‍ക്ക് ജഡ്ജി എസ് ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. ഭര്‍ത്താവിന് ശാരീരികവും,മാനസികവുമായി പീഡിപ്പിച്ചതിന് രണ്ട് വര്‍ഷം തടവും 5,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു മാസ അധിക തടവ്. സ്വര്‍ണ്ണവും പണവും എടുത്ത ഭര്‍തൃമാതാവിന് 6 മാസ തടവുമാണ് ശിക്ഷ.

2,000 സെപ്റ്റംബര്‍ 17 നായിരുന്നു സീനത്തും, സുലൈമാനും വിവാഹിതനായത്. വിവാഹസമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണ്ണവും, ഒരു ലക്ഷം രൂപയും ഇവര്‍ എടുക്കുകയും കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മാനസികമായും, ശാരീരികമായും പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയായ ഭര്‍തൃസഹോദരിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

Share news
error: Content is protected !!
Scroll to Top