Section

malabari-logo-mobile

അമീര്‍ഖാന്റെ നഗ്ന പോസ്റ്റര്‍; താല്‍പ്പര്യമില്ലാത്തവര്‍ സിനിമ കാണേണ്ട; സുപ്രീം കോടതി

HIGHLIGHTS : ദില്ലി: അമീര്‍ഖാന്‍ നായകനായി അഭിനയിക്കുന്ന പികെ എന്ന ചിത്രത്തിന്റെ റിലീസിങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അമീ...

pkദില്ലി: അമീര്‍ഖാന്‍ നായകനായി അഭിനയിക്കുന്ന പികെ എന്ന ചിത്രത്തിന്റെ റിലീസിങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അമീര്‍ഖാന്റെ നഗ്നതാ പ്രദര്‍ശനം മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റീസ് ആര്‍ എം ലോധയാണ് ഹര്‍ജി തള്ളിയത്. ഇഷ്ടമില്ലാത്തവര്‍ ആ ചിത്രം കാണേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ പൊതുജനങ്ങള്‍ പക്വതയുള്ളവരാണെന്നും വിനോദവും അതല്ലാത്തതുമായ കാര്യങ്ങള്‍ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഇത്തരത്തിലുള്ള കാര്യങ്ങളെ മതവികാരങ്ങളുമായി യാതൊരു തരത്തിലും കൂട്ടികുഴക്കരുതെന്നും കോടതി പറയുകയുണ്ടായി.

അമീര്‍ഖാന്‍ ചിത്രത്തിനെതിരെ ആള്‍ ഇന്ത്യ ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റീസ് ഫ്രണ്ട് എന്ന എന്‍ ജി ഒ സംഘടനയാണ് ഹര്‍ജി നല്‍കിയത്.

sameeksha-malabarinews

പൂര്‍ണ്ണ നഗ്നനായി കയ്യില്‍ ഒരു റേഡിയോയുമായി നില്‍ക്കുന്ന അമീര്‍ഖാന്റെ പികെ യിലെ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!