Section

malabari-logo-mobile

വൈദ്യുതി നിരക്ക് കൂട്ടി

HIGHLIGHTS : തിരു: വൈദ്യുതി ഉപഭോക്താവിന് വീണ്ടും ഇരുട്ടടി. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ വളരെ കൂടിയ നിരക്കാകും നല്‍കേണ്ടി വരിക. ...

electricity-pylon-sunset copyതിരു: വൈദ്യുതി ഉപഭോക്താവിന് വീണ്ടും ഇരുട്ടടി. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ വളരെ കൂടിയ നിരക്കാകും നല്‍കേണ്ടി വരിക. ബി പി എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി ആദ്യ 40 യൂണിറ്റിലെ സൗജന്യം ലഭിക്കുക. ആദ്യ 40 യൂണിറ്റിന് ഇവര്‍ക്ക് ഇപ്പോഴത്തെ 1.50 രൂപ മാത്രമായിരിക്കും ഈടാക്കുക. സ്ലാബുകളും പുനര്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. 40 യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് ഇനി മുതല്‍ 50 യൂണിറ്റിന്റെ സ്ലാബുകളായിരിക്കും. ആള്‍താമസമില്ലാത്ത വീടുകളിലും,ഫ്‌ളാറ്റുകളിലും കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നത് എങ്കിലും ഇവര്‍ സബ്‌സിഡിക്ക് പുറത്താകും.

വര്‍ദ്ധിപ്പിച്ച നിരക്കുകള്‍:-

sameeksha-malabarinews

0-40 യൂണിറ്റ് വരെ 1.50 രൂപ, 0-50 യൂണിറ്റ് വരെ 2.80 രൂപ, 51-100 യൂണിറ്റ് വരെ 3.20 രൂപ, 101-150 യൂണിറ്റ് വരെ 4 രൂപ, 151-200 യൂണിറ്റ് വരെ 5.50 രൂപ, 201-250 യൂണിറ്റ് വരെ 6.75 രൂപ, 250 യൂണിറ്റിന് മുകളില്‍ കൂടിയാല്‍ എല്ലാ യൂണിറ്റിനും 5 രൂപാ നിരക്കില്‍ നല്‍കേണ്ടി വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!