Section

malabari-logo-mobile

‘സ്പാനിഷ് ഫ്‌ളൈ’ ഉപയോഗിക്കരുതെന്ന് ആരോഗ്യ സുപ്രിം കൗണ്‍സില്‍

HIGHLIGHTS : ദോഹ: വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ രൂപങ്ങളില്‍ ലഭ്യമാകുന്ന 'സ്പാനിഷ് ഫ്‌ളൈ' എന്ന മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ സുപ്രിം കൗണ്‍സിലിലെ ഫാര്‍മസി ആന്...

spanish-fly2ദോഹ: വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ രൂപങ്ങളില്‍ ലഭ്യമാകുന്ന ‘സ്പാനിഷ് ഫ്‌ളൈ’ എന്ന മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ സുപ്രിം കൗണ്‍സിലിലെ ഫാര്‍മസി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍ വിഭാഗം വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി. ഈ ‘മരുന്ന്’ ആരോഗ്യ സുപ്രിം കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയോ ഖത്തറില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല.
അത്യധികം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് സ്പാനിഷ് ഫ്‌ളൈ. ഇത് ഉപയോഗിച്ചാല്‍ ഗര്‍ഭം അലസുക, മൂത്രനാളിയില്‍ ചൊറിച്ചില്‍, വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുക, തുടര്‍ച്ചയായ മൂത്രം പോക്ക്, ദഹന പ്രക്രിയ തകരാറിലാവുക, കണ്ണിനെ ബാധിക്കുക, മാനസിക പ്രശ്‌നങ്ങള്‍ മൂലം ഉന്മാദാവസ്ഥയുണ്ടാവുക, ബോധം നശിക്കുക എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. അമിതമായ തോതില്‍ സ്പാനിഷ് ഫ്‌ളൈ ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കും. സ്ത്രീകളുടെ ലൈംഗികോത്തേജനത്തിനുള്ള മരുന്നായാണ് ഒരുതരം ഈച്ചയില്‍ നിന്നുണ്ടാക്കുന്ന സ്പാനിഷ് ഫ്‌ളൈ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ വൈദ്യശാസ്ത്ര രംഗത്ത് രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്. ഓണ്‍ലൈനായി വന്‍ പരസ്യങ്ങളിലൂടെയാണ് ഈ മരുന്ന് വില്‍ക്കപ്പെടുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!