മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തിട്ടില്ല;സുധീരന്‍

vm sudeeranതിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മദ്യനയത്തില്‍ നിലപാടെടുത്തിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന്‍. എജിയുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തതെന്നും വിഎം സുധീരന്‍ പറഞ്ഞു. ബാര്‍വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ സദുദ്ദേശത്തോടെയാണെന്നും തന്നെ ആരെങ്കലും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിവാദത്തിനുമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

മദ്യനയം വിജയിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കൂട്ടായ തീരുമാനമാണ് പുതിയ മദ്യനയമെന്നും വിഎം സുധീരന്‍ കൂട്ടി്‌ച്ചേര്‍ത്തു.

മദ്യനയത്തില്‍ സുധീരന്‍ സ്വീകരിച്ച പരസ്യനിലപാടുകള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മദ്യനയം വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മദ്യലോബിയുടെ ആളായ ചിത്രീകരിക്കേണ്ടെന്ന് പറഞ്ഞ് സുധീരനെതിരെയുള്ള പരോക്ഷ വിമര്‍സനമായിരുന്നു. ബാര്‍വിഷയം ചര്‍ച്ചചെയ്യാനുള്ള യുഡിഎഫ് യോഗത്തില്‍ തീരുമാനങ്ങള്‍ എഴുതി തയ്യാറാക്കിയെത്തിയ മുഖ്യമന്ത്രി കെ പി സി സി അധ്യക്ഷനുമായി നേരത്തെ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നില്ല. ഇതെല്ലാം സുധീരനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു.

അതിനിടെ മദ്യനിരോധന തീരുമാനത്തിന്റെ ക്രഡിറ്റ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാവരും സഹകരിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. ഇനി തീരുമാനം നടപ്പിലാക്കാനുള്ള ഇച്ഛാശക്തിമാത്രം പോര അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനിരോധനം വഴി സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം കാര്യമാക്കുന്നില്ലെന്നും ,9,000 കോടി രൂപയോളം ഇതുവഴി നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യം ഒഴുകാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles