ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ബി.വോക്, എം.വോക് കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷാതീയതി നീട്ടി

ബി.വോക്, എം.വോക് കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷാതീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത യു.ജി.സി. അംഗീകാരമുള്ള കോളേജുകള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബി.വോക്, എം.വോക് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം സര്‍വകലാശാലാ ഭരണവിഭാഗം സ്റ്റോറില്‍ നിന്ന് നേരിട്ടും സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാകും. 555 രൂപയാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സിണ്ടിക്കേറ്റ് മീറ്റിംഗ് കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സർവകലാശാല: ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി ക്വോട്ട ലിസ്റ്റ് കോളേജുകളില്‍ ലഭ്യമാണ്‌

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച്  എയ്‌ഡഡ്‌ കോളേജുകളിലെ  കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ക്വോട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 15-ന്  വൈകുന്നേരം 5 മണി വരെ സ്റ്റുഡന്റ് ലോഗിൻ വഴി ഓൺലൈനായോ കോളേജുമായി നേരിട്ട് ബന്ധപ്പെട്ടോ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുക . ഓൺലൈൻ റിപ്പോർട്ടിങ്  താഴെ പറയുന്ന പ്രകാരം  നടത്താവുന്നതാണ്. cuonline.ac.in/ug =>  Student Login =>

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം;സെയില്‍സ്മാന്‍മാരാകാന്‍ അപേക്ഷിക്കേണ്ടത് പി.എസ്.സി വഴി:സപ്ലൈകോ

തിരുവനന്തപുരം: കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സെയില്‍സ്മാന്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്നും സപ്ലൈകോ അറിയിച്ചു. പതിനാലു ജില്ലകളിലും ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.സി മാനദണ്ഡങ്ങളാണ് ബാധകം. പി.എസ്.സി ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 21 ആണ് എന്നതാണ് യഥാര്‍ത്ഥ വിവരം. സപ്ലൈകോ സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.  

തൊഴിലവസരം

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ നിയമനം വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം തസ്തികകള്‍ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും

error: Content is protected !!
Scroll to Top