ബി.വോക്, എം.വോക് കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള
അപേക്ഷാതീയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത യു.ജി.സി. അംഗീകാരമുള്ള കോളേജുകള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബി.വോക്, എം.വോക് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം സര്‍വകലാശാലാ ഭരണവിഭാഗം സ്റ്റോറില്‍ നിന്ന് നേരിട്ടും സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാകും. 555 രൂപയാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് ഒക്ടോബര്‍ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ ചേരും പി.ആര്‍ 849/2020
സ്പോര്‍ട്സ് കോണ്‍വോക്കേഷനും
അന്തര്‍കലാലയ കായിക മത്സരങ്ങളും
കാലിക്കറ്റ് സര്‍വകലാശാല അന്തര്‍ കലാലയ കായിക മത്സരങ്ങള്‍ ജനുവരിയോടു കൂടി തുടങ്ങുവാനും 2019-20 വര്‍ഷത്തെ സ്പോര്‍ട്സ് കോണ്‍വോക്കേഷന്‍ സര്‍വകലാശാലയുടെ നാല് കേന്ദ്രങ്ങളില്‍ നടത്തുവാനും 09.10.2020-ന് ചേര്‍ന്ന കായിക മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനമായി. ഇതിനു മുന്നോടിയായി ഡിസംബര്‍ ആദ്യവാരത്തില്‍ ഫിക്ചര്‍ മീറ്റിംഗ് നടത്തും. 189 കായിക താരങ്ങള്‍ക്ക് 16 ലക്ഷം രൂപയും ട്രാക്ക് സ്യൂട്ടകളും മികച്ച കോളേജുകള്‍ക്കുള്ള കാഷ് അവാര്‍ഡുകളും കോണ്‍വോക്കേഷനില്‍ വിതരണം ചെയ്യും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്സ്, 2011 സ്‌കീം, 2012 മുതലുള്ള പ്രവേശനം, ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി, 3 വര്‍ഷം, 2015 സ്‌കീം 2015 മുതലുള്ള പ്രവേശനം 2020 നവംബര്‍ റഗുലര്‍/സപ്ലമെന്ററി, പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഒക്ടോബര്‍ 23 വരേയും 170 രൂപ പിഴയോടു കൂടി ഒക്ടോബര്‍ 27 വരേയും ഫീസ് അടച്ച് ഒക്ടോബര്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.കോം., സി.യു.സി.എസ്.എസ്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം.
പരീക്ഷകള്‍
കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍, റഗുലര്‍ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സി.യു.സി.ബി.സി.എസ്.എസ്., റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4-ന് ആരംഭിക്കും.




