Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ നിയമനം വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള സ...

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ നിയമനം
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം തസ്തികകള്‍ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ.
ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്സി. സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ.
കെയര്‍ടേക്കര്‍ തസ്തികയില്‍ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ.
സെക്യൂരിറ്റി തസ്തികയില്‍ (കണ്ണൂര്‍) ഒരൊഴിവാണുള്ളത്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രതിമാസ വേതനം 7500 രൂപ.
ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരൊഴിവ്. അഞ്ചാം ക്ലാസ് യോഗ്യത. പ്രതിമാസം 6500 രൂപ വേതനം. പ്രായപരിധി 23-35 വയസ്സിനുമിടയ്ക്ക്.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുന്‍പായി ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയില്‍: spdkeralamss@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasamakhya.org. ഇ.മെയില്‍: keralasamakhya@gmail.com, ഫോണ്‍: 0471-2348666.

 

പ്രിന്‍സിപ്പാള്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 2737246.

sameeksha-malabarinews
ഇന്‍സ്ട്രക്ടര്‍
അരീക്കോട്  ഗവ.ഐ.ടി.ഐ ഐ.എം.സി മാനേജ്‌മെന്റ് കോഴ്‌സുകളുടെ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് എം.ബി.എ/ എം.കോം യോഗ്യരായ അധ്യാപന പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7510481819.

ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട്
എഞ്ചിനീയര്‍ നിയമനം

ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ  വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും സോഫ്റ്റ് വെയര്‍  സപ്പോര്‍ട്ട്  നല്‍കുന്നതിനായി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ    കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  അപേക്ഷകര്‍  1993 ജനുവരി ഒന്നിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരും ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ഇ.സി.ഇ/ഇ.ഇ.ഇ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ/ബി.ടെക് ബിരുദമുള്ളവരും  സോഫ്റ്റ് വെയര്‍ /ഹാര്‍ഡ്  വെയര്‍  സപ്പോര്‍ട്ട്  മേഖലയില്‍  ഒരു വര്‍ഷത്തില്‍   കുറയാത്ത പ്രവൃത്തിപരിചയമള്ളവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 14ന് വൈകീട്ട് അഞ്ചിനകം  degscareers@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!