താനൂര്‍ -തെയ്യാല റോഡിലെ റെയില്‍വേ മേല്‍പ്പാലം : സ്ഥലം ഏറ്റെടുത്തു

താനൂര്‍: തെയ്യാല റോഡ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി സ്ഥലം  ഏറ്റെടുത്തു. കിഫ്ബി മുഖേന അനുവദിച്ച 34 കോടി രൂപയ്ക്ക് ടെന്‍ഡറായി സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. 32 ഭൂവുടമകളില്‍ എല്ലാവര്‍ക്കും പണം നല്‍കി. കച്ചവടക്കാര്‍ക്ക് നഷടപരിഹാരവും അനുവദിച്ചു. സ്ഥലം കൈമാറ്റം ചടങ്ങില്‍ ഉടമയില്‍ നിന്ന് ഏറ്റുവാങ്ങിയ രേഖകള്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ തിരൂര്‍ സ്ഥലമെടുപ്പ് തഹസില്‍ദാര്‍  പി.ഒ സാദിക്കിന് നല്‍കി. തഹസില്‍ദാര്‍ നിര്‍മാണ ചുമതലയുള്ള ആര്‍.ബി.ഡി.സിയുടെ ഡെപ്യൂട്ടി കലക്ടര്‍ പി.രാജന് കൈമാറി. ഇതോടെ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പരാതിക്കിടയില്ലാതെ   സുഗമമായി  പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം വിട്ടുനല്‍കിയ ഉടമകള്‍ക്കും എം.എല്‍.എ നന്ദി അറിയിച്ചു

Share news
error: Content is protected !!
Scroll to Top