സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം;സെയില്‍സ്മാന്‍മാരാകാന്‍ അപേക്ഷിക്കേണ്ടത് പി.എസ്.സി വഴി:സപ്ലൈകോ

തിരുവനന്തപുരം: കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സെയില്‍സ്മാന്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്നും സപ്ലൈകോ അറിയിച്ചു.

പതിനാലു ജില്ലകളിലും ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.സി മാനദണ്ഡങ്ങളാണ് ബാധകം. പി.എസ്.സി ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 21 ആണ് എന്നതാണ് യഥാര്‍ത്ഥ വിവരം.

സപ്ലൈകോ സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top