ക്യാമ്പസ്

കേരള മീഡിയ അക്കാദമിയില്‍ നിങ്ങള്‍ക്കും ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് പഠിക്കാം

ഫോട്ടോ ജേർണലിസം കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യത. ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് […]

അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള ഒരു തസ്തികയിൽ അതിഥി അദ്ധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ

സാക്ഷ്യപത്രം നൽകണം

അൻപത് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/വിധവ പെൻഷൻ ലഭിയ്ക്കുന്ന ഗുണഭോക്താക്കൾ വിവാഹിത/പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ജൂലൈ അഞ്ചിനകം തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമാക്കണം. പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം ജൂലൈ 15 നകം അപ്‌ലോഡ് ചെയ്യണം.

ചേതന’യില്‍ നിയമനം

വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ‘ചേതന’യില്‍ ക്ലീനര്‍, ഡേ വാച്ച് മാന്‍, നൈറ്റ് വാച്ച് മാന്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഏ ഴാം ക്ലാസാണ് മൂന്ന് തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04931 249600.

തൊഴിലവസരങ്ങള്‍

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ് തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ളവർ കോളേജ് വെബ്‌സൈറ്റ് ആയ www.gecbh.ac.in     മുഖേനെ രജിസ്‌ടേഷൻ നടപടികൾ പൂർത്തിയാക്കി ജൂൺ 30 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. വിശദ വിവിങ്ങൾക്ക് :0471-2300484. ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം

അധ്യാപക ഒഴിവ്

കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ (ഇംഗ്ലീഷ്  മീഡിയം) എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തുടങ്ങിയ അധ്യാപകരുടെ  ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി.എഡും ആണ് യോഗ്യത. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 11ന് സ്‌കൂളില്‍ ഹാജരാകണം

error: Content is protected !!
Scroll to Top