Section

malabari-logo-mobile

സ്‌മൈൽ സ്വയംതൊഴിൽ പദ്ധതിയിൽ അപേക്ഷിക്കാം

HIGHLIGHTS : You can apply for the Smile Self-Employment Scheme

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ആവിഷ്‌കരിച്ച് കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സ്‌മൈൽ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് മൂലം മരണമടഞ്ഞ കരകൗശല തൊഴിൽ ഉപജീവനമാക്കിയ കുടുംബവരുമാനദായകൻ അംഗമായ ഒ.ബി.സി കുടുംബത്തിന് അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ ലഭിക്കും.

മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങൾക്കാണ് അർഹത. മരണപ്പെട്ട തൊഴിലാളി 60 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം, 20 ശതമാനം വരെ പരമാവധി ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. ആറ് ശതമാനമാണ് പലിശനിരക്ക്. അഞ്ച് വർഷംകൊണ്ട് തിരിച്ചടയ്ക്കണം.

sameeksha-malabarinews

അർഹരായ ആശ്രിതർ ജൂൺ 29 നകം www.handicrafts.kerala.gov.in     ലെ അപേക്ഷ ഫോം പൂരിപ്പിച്ച്  hdckerala@gmail.com     ലോ കോർപ്പറേഷന്റെ കേന്ദ്രകാര്യാലയത്തിലേക്ക് നേരിട്ടോ അയക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!