ക്യാമ്പസ്

കോവിഡ് പോസിറ്റീവായവര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് പ്രത്യേക ക്ലാസ് മുറികള്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവായവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ല. ജില്ലയില്‍ പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അിറയുന്നതിന് 0483: 2734308, 9447785471 എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.

കുടുംബശ്രീയില്‍ നിയമനം ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം

ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ               ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിനാല്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായസഹായം നല്‍കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്‍ വിവിധ തസ്തികകളില്‍ താത്ക്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടീം ലീഡര്‍, കമ്മ്യൂണിറ്റി         എഞ്ചിനീയര്‍,  കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആനക്കയം, ഒതുക്കുങ്ങല്‍, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം,

എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി;കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. 10 ശതമാനം കെ.മാറ്റ് സ്‌കോര്‍ നേടിയ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സല്‍ ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂലൈ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം തലവന് സമര്‍പ്പിക്കണം.

കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍ ; മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു; ബിരുദ, ബിരുദാനന്തര പ്രവേശനത്തിനുള്ള അപേക്ഷ 30 വരെ

എന്‍.എസ്.എസ്. അവാര്‍ഡ് – കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകള്‍, കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കുള്ള യൂണിവേഴ്‌സിറ്റി ലെവല്‍ എന്‍.എസ്.എസ്. അവാര്‍ഡ്-2020-21 ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ഇ-മെയിലില്‍ അയച്ചു തന്നിട്ടുള്ള നിശ്ചിത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകളോടൊപ്പം ജൂലൈ 5-ന് മുമ്പായി പൂരിപ്പിച്ചു നല്‍കേണ്ടതാണ്. ബിരുദ, ബിരുദാനന്തര പ്രവേശനം – അപേക്ഷ 30 വരെ നീട്ടി പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന ബിരുദ, ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍

error: Content is protected !!
Scroll to Top