വനിത മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ വനിതാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 12-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പ്രോജക്ട് സമര്‍പ്പണം
2018 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്ടുകള്‍ 7 മുതല്‍ 9-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. പ്രോജക്ട് സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ : 0494 2407356, 7494
പരീക്ഷാ അപേക്ഷ
2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി നാഷണല്‍ സ്ട്രീം ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 16 വരേയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2019, 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 6-ന് ആരംഭിക്കും.
പരീക്ഷ
3-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 12-ന് നടക്കും.
പരീക്ഷാ ഫലം
സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡിസംബര്‍ 2018 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.




