എന്‍.എസ്.എസ്. അവാര്‍ഡ് – കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകള്‍, കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കുള്ള യൂണിവേഴ്‌സിറ്റി ലെവല്‍ എന്‍.എസ്.എസ്. അവാര്‍ഡ്-2020-21 ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ഇ-മെയിലില്‍ അയച്ചു തന്നിട്ടുള്ള നിശ്ചിത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകളോടൊപ്പം ജൂലൈ 5-ന് മുമ്പായി പൂരിപ്പിച്ചു നല്‍കേണ്ടതാണ്.
ബിരുദ, ബിരുദാനന്തര പ്രവേശനം – അപേക്ഷ 30 വരെ നീട്ടി പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന ബിരുദ, ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 30 വരെ നീട്ടിയിരിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശന പരീക്ഷക്ക് ബി.വോക് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്കും 30 വരെ അപേക്ഷിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം, പ്രവേശന പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. പി.ആര്‍. 510/2021
ട്യൂഷന്‍ ഫീസ് വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ് അടക്കാത്തവര്‍ 500 രൂപ ഫൈനോടു കൂടി ജൂലൈ 15-ന് മുമ്പായി അടക്കേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വൈബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഫീസടക്കാം. പി.ആര്‍. 511/2021
പ്രാക്ടിക്കല്‍ പരീക്ഷ സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലും തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ കോട്ടക്കല്‍ ആയുര്‍വേദ കോളേജിലും ജൂലൈ 1 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍
പരീക്ഷാ ഫലം സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.




