എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി;കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. 10 ശതമാനം കെ.മാറ്റ് സ്‌കോര്‍ നേടിയ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സല്‍ ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂലൈ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം തലവന് സമര്‍പ്പിക്കണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 5, 6 സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂലൈ 7-ന് ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2020 പരീക്ഷയുടേയും പത്താം സെമസ്റ്റര്‍ ബി.ബി.എ. ആന്റ് ബാച്ചിലര്‍ ഓഫ് ലോ ഹോണര്‍ നവംബര്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രൊജക്ട് – വിവരങ്ങള്‍ വെബ്‌സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഭാഗമായ പ്രൊജക്ടിന് പകരം പഠിക്കേണ്ട വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 525/2021

Share news
error: Content is protected !!
Scroll to Top