കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ബി.ബി.എ. പ്രൊജക്ട് സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊജക്ടുകള്‍ അവരവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്ററുകളില്‍ യൂണിവേഴസിറ്റി ഐഡന്റിറ്റി കാര്‍ഡ് സഹിതം ഹാജരായി ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രൊജക്ടിനെ അടിസ്ഥാനമാക്കിയുള്ള വൈവാവോസി പരീക്ഷ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അതാതു സെന്ററുകളില്‍ വെച്ച് നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍.ഒ. നിയമനം – ഓണ്‍ലൈന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ 1, 2 തീയതികളില്‍ രാവിലെ 10 മണിക്ക് നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.എസ്.എസ്.-സപ്ലിമെന്ററി രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് തെരഞ്ഞെടുത്ത സെന്ററുകളില്‍ ജൂലൈ 1-ന് നടക്കും. അതാത് വിഷയങ്ങളില്‍ നിയോഗിച്ചിട്ടുള്ള അദ്ധ്യാപകര്‍ 9.30-ന് ക്യാമ്പില്‍ ഹാജരാകണം. അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

2019 പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ് സൈറ്റില്‍ 30 വരെ ലഭ്യമാകും

 

Share news
error: Content is protected !!
Scroll to Top