Section

malabari-logo-mobile

കാറ്ററിംഗ് മേഖലയെ സംരക്ഷിക്കുന്ന മിനിമം പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കണം: കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ കേരള കേറ്ററേഴ്‌സ്

HIGHLIGHTS : Govt should implement minimum package to protect catering sector: Confederation of All Kerala Caterers

പരപ്പനങ്ങാടി: കാറ്ററിംഗ് മേഖലയെ സംരക്ഷിക്കുന്ന മിനിമം പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ കേരള കേറ്ററേഴ്‌സ് (സിഎകെസി) അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടിയില്‍ നടന്ന പ്രതിഷേധസമരത്തിലാണ് സംസ്ഥാന-ജില്ലാ നേതാക്കള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പാചകക്കാരും അനുബന്ധ തൊഴില്‍ മേഖലയും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയ്ക്ക് അടിയന്തര പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നേതാക്കള്‍ പറഞ്ഞു.

sameeksha-malabarinews

ജില്ലാ പ്രസിഡന്റ് ഷാഹുല്‍ എസ്‌കെവൈ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീര്‍ പരപ്പനങ്ങാടി സ്വാഗതം പറഞ്ഞു. പ്രസ്തുത സമരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സിഎകെസി സംസ്ഥാന രക്ഷാധികാരി സിപി ലത്തീഫ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഷംസു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീംകുട്ടി ആശംസകള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി കൈരളി സലീം ചടങ്ങിന് നന്ദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!