Section

malabari-logo-mobile

ജനം കലാകായിക വേദി പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

HIGHLIGHTS : Rajesh Memorial Cricket Premier League organized by Janam Kalakaika Vedi Purakkat

പരപ്പനങ്ങാടി: ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ -1 ല്‍ ടര്‍ബോ ബോയ്‌സ്‌നെ 9 വികറ്റിന് തോല്‍പ്പിച്ച് പ്രീമിയര്‍ വേരിയേഴ്‌സ് ചാംപ്യന്‍ പട്ടം കരസ്ഥമാക്കി. ടൂര്‍ണ്ണമെന്റിന്റെ താരമായി അഖില്‍ രാജിനെ തിരഞ്ഞെടുത്തു . മികച്ച ബാറ്ററായി അഖില്‍ രാജും മികച്ച ബോളറായി രാഹുലിനെയും തിരഞ്ഞെടുത്തു .

ശ്രീലങ്കയിലെ കൊളംമ്പോയില്‍ വെച്ചു നടന്ന ലങ്കന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന് കരുത്തേകിയ ശരത്ത് രാജ് ടി.കെ. യാണ് ഉദ്ഘാടനം ചെയ്തത്. മഴവില്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ആശംസയറിയിച്ച് സംസാരിച്ചു, അഡ്വ: കുഞ്ഞഹമ്മദ് നന്ദി അറിയിച്ചു, ക്ലബ് സെക്രട്ടറി സജി പി.വി സ്വാഗത പ്രസംഗം നടത്തി, ക്ലബ് വൈസ് പ്രസിഡന്റ് അരുണ്‍ പി അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!