Section

malabari-logo-mobile

ലിസ്റ്റിന്‍ സ്റ്റീഫനോടൊപ്പം നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട് , ‘പ്രൊഡക്ഷന്‍ നമ്പര്‍ 31’ മൂകാംബികയില്‍ ആരംഭിച്ചു

HIGHLIGHTS : Suraj Venjaramoot steps into production with Listin Stephen, 'Production No. 31' launched at Mookambika

മലയാള സിനിമാരംഗത്തെ ഇരുപത് വര്‍ഷത്തെ അഭിനയ ജീവിതത്തിനോടൊപ്പം നിര്‍മ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്ത നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നു നിര്‍മ്മിക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 31ന്റെ പൂജ ഇന്ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നടന്നു. ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം,പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍, ദില്‍ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊല്ലൂര്‍ മൂകാംബികയില്‍ നടന്ന പൂജാ ചടങ്ങുകളില്‍ സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ കുടുംബാങ്ങളും ചിത്രത്തിലെ താരങ്ങളും സന്നിഹിതരായിരുന്നു. ഇന്ന് മുതല്‍ കൊല്ലൂരും പരിസരത്തും പ്രൊഡക്ഷന്‍ നമ്പര്‍ 31 ന്റെ ചിത്രീകരണം ആരംഭിക്കും.

sameeksha-malabarinews

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് കൃഷ്ണന്‍, ഡി ഓ പി : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : നവീന്‍ പി തോമസ്, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുഹൈല്‍.എം, ലിറിക്സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍, അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍, സ്റ്റില്‍സ്: രോഹിത്.കെ.എസ്, സെറീന്‍ ബാബു, ടൈറ്റില്‍&പോസ്റ്റേര്‍ സ് : യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രെയിംസ് റിലീസ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!