Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വിദ്യാർഥികൾ അറിവ് ഉത്പാദകരായി മാറും: മന്ത്രി ഡോ. ആർ. ബിന്ദു

HIGHLIGHTS : വിദ്യാർഥികൾ അറിവ് ഉത്പാദകരായി മാറും: മന്ത്രി ഡോ. ആർ. ബിന്ദു നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാകുന്നതോടെ സ്വയം അറിവ് ഉത്പാദിപ്പിക്കാൻ കഴിയുന്നവരായി ...

വിദ്യാർഥികൾ അറിവ് ഉത്പാദകരായി മാറും: മന്ത്രി ഡോ. ആർ. ബിന്ദു

നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാകുന്നതോടെ സ്വയം അറിവ് ഉത്പാദിപ്പിക്കാൻ കഴിയുന്നവരായി വിദ്യാർഥികൾ മാറുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പുതിയ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് പ്രിൻസിപ്പൽമാരും കോ-ഓർഡിനേറ്റർമാരുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കേണ്ട കടമയാണ് അധ്യാപകർക്കുള്ളത്. ഗവേഷണത്തിനും തൊഴിൽ ലഭ്യതക്കും നൂതനാശയ വികസനത്തിനും ഉതകുന്നതാണ് പുതിയ പാഠ്യ പദ്ധതി എന്നും മന്ത്രി പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ്. കേവീയം കോളേജില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസകൗണ്‍സിലിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ. വി. ഷഫീഖ്, ഡോ. കെ. സുധീന്ദ്രന്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നൽകി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസർ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി. വസുമതി, ഡോ. റിച്ചാർഡ് സ്കറിയ, എം.ഇ.എസ്. കേവീയം കോളേജ് പ്രിന്‍സിപ്പലും കാലിക്കറ്റിന്റെ നാലുവര്‍ഷ ബിരുദ പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ഡോ. കെ.പി. വിനോദ് കുമാര്‍, എം.ഇ.എസ്. കോളേജ് കമ്മിറ്റി ചെയർമാൻ ഒ.സി. മുഹമ്മദ് സലാഹുദ്ദീൻ, സെക്രട്ടറി ഡോ. പി. മുഹമ്മദലി, ട്രേഷറർ പ്രൊഫ. പറയിൽ മോയിദ്ദീൻ കുട്ടി, സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്‌വിൻ സാംരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിൻ്റെ സംസ്ഥാനതല പ്രഖ്യാപനം ജൂലായ് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും.

sameeksha-malabarinews

പരീക്ഷ

അദിബ്-ഇ-ഫാസിൽ (ഉറുദു) (സിലബസ് വർഷം 2007) അവസാന വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 27-ന് തുടങ്ങും.

രണ്ടു വർഷ അദിബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (സിലബസ് വർഷം 2016) ഒന്നാം വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 19-നും രണ്ടാം വർഷ പരീക്ഷകൾ ജൂൺ 27-നും തുടങ്ങും.

ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CUCBCSS-UG 2018 പ്രവേശനം മാത്രം, CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

അഞ്ചു വർഷ എൽ.എൽ.ബി. ഒന്ന് മുതൽ പത്ത് വരെ സെമസ്റ്റർ, മൂന്നു വർഷ എൽ.എൽ.ബി. ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ (2000 മുതൽ 2007 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.

ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) ആറാം സെമസ്റ്റർ ഏപ്രിൽ 2023 (2019 & 2020 പ്രവേശനം), നവംബർ 2023 (2015 മുതൽ 2018 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 14 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2004 മുതൽ 2008 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!