Section

malabari-logo-mobile

സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍, പരിയാപുരം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

HIGHLIGHTS : A free medical camp was organized by sauhrudam Residence Association, Pariapuram.

പരപ്പനങ്ങാടി: സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍ ,പരിയാപുരം അഹല്യ ഫൌണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, കോട്ടക്കല്‍, അല്‍ഫ ബയോ ക്ലിനിക്ക് പരപ്പനങ്ങാടി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പരിയാപുരത്ത് പൂതേരി ശിവദാസത്തെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ അയോദ്ധ്യാനഗര്‍ അര്‍ബ്ബന്‍ പ്രൈമറി ഹെത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.രാഖില്‍ ഉണ്ണികൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ അസോസിയേഷന്‍ പ്രസിസണ്ട് എം.രാജീവ് മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു സെക്രട്ടറി എ.ജയപ്രകാശന്‍, വൈസ് പ്രസിഡണ്ടുമാരായ യു.വി.രാജഗോപാലന്‍, യു.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ക്യാമ്പില്‍ നൂറ്റി എഴുപതോളം പേര്‍ക്ക് കണ്ണ് പരിശോധന,രക്ത ഗ്രൂപ്പ് നിര്‍ണ്ണയം,ബ്ലഡ്ഷുഗര്‍ പരിശോധന,ബ്ലഡ് പ്രഷര്‍ പരിശോധന എന്നിവ നടത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!