Section

malabari-logo-mobile

ഓണ്‍ലൈന്‍ പഠനം: വള്ളിക്കുന്നില്‍ 4ജി 5ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ആക്ഷന്‍ പ്ലാന്‍

HIGHLIGHTS : Online study: Action plan to provide 4G 5G internet service in Vallikunnu

വള്ളിക്കുന്ന്:കോവിഡ് മഹാമാരിക്കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കാന്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഇന്റര്‍നെറ്റ് ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സേവനദാതാക്കള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വിവിധ സേവന ദാതാക്കളുടെ സാങ്കേതിക വിഭാഗം പ്രതിനിധികള്‍ സ്ഥല പരിശോധന നടത്തിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക.

അടുത്ത വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ 4ജി – 5 ജി ഇന്റര്‍നെറ്റ് ഹോട്ട്‌സ്‌പോട്ട് / വൈഫൈ മണ്ഡലമായി മാറ്റാന്‍ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. ഇതിനായി എം.എല്‍.എ വിവിധ സേവനദാതാക്കളുടെ സഹകരണം തേടി. ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോ, വി.ഐ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍, കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് വിഭാഗം എന്നിവര്‍ ഒരോ പഞ്ചായത്ത് തലത്തിലും ജനപ്രതിനിധികളുടെ സഹകരണത്തോടെ പഠനം നടത്തി രൂപരേഖ തയ്യാറാക്കും.

sameeksha-malabarinews

2022 ഡിസംബറോടെ മണ്ഡലത്തില്‍ 4ജി -5 ജി ഇന്റര്‍നെറ്റ് സംവിധാനം സമ്പൂര്‍ണമാക്കാനാണ് ലക്ഷ്യം. മണ്ഡലത്തിലെ പ്രധാനമായും പള്ളിക്കല്‍, ചേലേമ്പ്ര തേഞ്ഞിപ്പലം പഞ്ചായത്തുകളിലാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ഇന്റര്‍നെറ്റ് വേഗത കുറവുള്ളത്. നെറ്റ് കണക്ടിവിറ്റിയും സിഗ്‌നലും ലഭിക്കാത്ത പ്രദേശങ്ങളാണ് കരിപ്പൂര്‍, ചേലേമ്പ്ര, തേഞ്ഞിപ്പലം മേഖലകള്‍. ഈയൊരു സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് എം.എല്‍.എ ഇടപെട്ടത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചെമ്പാന്‍ മുഹമ്മദലി, എന്‍.എം സുഹറാബി, കലാം മാസ്റ്റര്‍, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, കെ.പി മുസ്തഫ തങ്ങള്‍, ലത്തീഫ് തറയിട്ടാല്‍, മുജീബ് അമ്പലഞ്ചേരി, ജോണ്‍സണ്‍ മാസ്റ്റര്‍, സെക്രട്ടറിമാരായ ഷാമില്‍, ലളിത തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!