Section

malabari-logo-mobile

ധനുഷ്‌കോടിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിർത്തു

HIGHLIGHTS : Sri Lankan Navy fires on Indian fishermen in Dhanushkodi

ചെന്നൈ: തമിഴ്നാട് ധനുഷ്‌കോടിയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിവെച്ചു. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയാല്‍ ഇനിയും വെടിവയ്ക്കുമെന്നും നാവികസേന ഭീഷണി മുഴക്കിയതായും തൊഴിലാളികള്‍ അറിയിച്ചു. വെടിവെയ്പ്പില്‍ മൂന്ന് ബോട്ടുകള്‍ തകര്‍ന്നെന്നാണ് വിവരം. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

sameeksha-malabarinews

അതേസമയം, വെടിവെയ്പ്പുണ്ടായെന്ന ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സമുദ്രാതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടാകുന്നത്.

സമുദ്രാതിര്‍ത്തി ലംഘിച്ച 13 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഈ മാസം ആദ്യം ഇന്ത്യന്‍ നാവികസേന ആക്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!