ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 2-ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനെക്കുറിച്ചും നിയമനവുമായി ബന്ധപ്പെട്ട മറ്റു വിശദവിവരങ്ങള്‍ക്കും www.cuiet.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് ജിയോളജി നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗതെറാപ്പി ജൂണ്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.ഐ.ഡി. ഏപ്രില്‍ 2017 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




