ക്യാമ്പസ്

കേപ്പിൽ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിൽ ആറൻമുള, പുന്നപ്ര, പത്തനാപുരം, വടകര എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്ന് വർഷ ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തിങ്കൾ മുതൽ ആരംഭിക്കും. അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടാം. പത്താം ക്ലാസ് വിജയിച്ചവർക്കും ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം നേടാം.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം. കോഴ്‌സ്  പാസായവർക്കും അപേക്ഷിക്കാം.

തൊഴിലവസരം

ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ലക്ചറര്‍ താത്കാലിക നിയമനം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എന്‍ജിനിയറിംഗ് ബിരുദം ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9947247677. താത്കാലിക അധ്യാപക ഒഴിവ് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയില്‍ ഇംഗ്ലീഷ് താത്കാലിക അധ്യാപക

കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

തൃശൂര്‍: കീം പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയിരിക്കുകയാണ് തൃശൂര്‍ വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്‌മെന്റിസിലെ ബി. അമ്മു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അമ്മു നേടിയെടുത്ത റാങ്കിന് പകിട്ട് ഏറെയാണ്. മണ്ണുത്തി കൈലാസനാഥ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലാണ് അമ്മു പഠിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു മുതല്‍ പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ അമ്മു പരിശീലനം നേടിവരികയായിരുന്നു. റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ

സംസ്ഥാന എഞ്ചനീയറിങ് പ്രവേശനം ; പരപ്പനങ്ങാടി സ്വദേശി അക്ഷയ് നാരായണന് പട്ടികവിഭാഗത്തില്‍ രണ്ടാറാങ്ക്

തിരുവനന്തപുരം സംസ്ഥാന എഞ്ചനീയറിങ്ങ് പ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചു. പട്ടിക വിഭാഗത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ അക്ഷയ് നാരായണന് രണ്ടാം റാങ്ക്. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ഒറുവുങ്ങില്‍ ബാബുരാജന്റെയും, ശാന്തിയുടെയും മകനാണ് അക്ഷയ്. കെഎസ്ഇബിയില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചനിയര്‍മാരായ ഇരുവരും കോഴിക്കോട് ആണ് ജോലി ചെയ്യുന്നത്. അക്ഷയ് പത്താംക്ലാസുവരെ കോഴിക്കോട് ഭവന്‍സിലാണ് പഠിച്ചത്. പിന്നീ്ട് പാലായിലാണ് പ്ലസ്ടു വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. പൊതു ലിസ്റ്റില്‍ അക്ഷയുടെ റാങ്ക് 249 ആണ്. ഇന്ന് രാവിലെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം

error: Content is protected !!
Scroll to Top