Section

malabari-logo-mobile

സംസ്ഥാന എഞ്ചനീയറിങ് പ്രവേശനം ; പരപ്പനങ്ങാടി സ്വദേശി അക്ഷയ് നാരായണന് പട്ടികവിഭാഗത്തില്‍ രണ്ടാറാങ്ക്

HIGHLIGHTS : തിരുവനന്തപുരം സംസ്ഥാന എഞ്ചനീയറിങ്ങ് പ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചു. പട്ടിക വിഭാഗത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ അക്ഷയ് നാരായണന് രണ്ടാം റാങ്ക്. പരപ...

തിരുവനന്തപുരം സംസ്ഥാന എഞ്ചനീയറിങ്ങ് പ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചു. പട്ടിക വിഭാഗത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ അക്ഷയ് നാരായണന് രണ്ടാം റാങ്ക്.

പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ഒറുവുങ്ങില്‍ ബാബുരാജന്റെയും, ശാന്തിയുടെയും മകനാണ് അക്ഷയ്. കെഎസ്ഇബിയില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചനിയര്‍മാരായ ഇരുവരും കോഴിക്കോട് ആണ് ജോലി ചെയ്യുന്നത്. അക്ഷയ് പത്താംക്ലാസുവരെ കോഴിക്കോട് ഭവന്‍സിലാണ് പഠിച്ചത്. പിന്നീ്ട് പാലായിലാണ് പ്ലസ്ടു വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്.

sameeksha-malabarinews

പൊതു ലിസ്റ്റില്‍ അക്ഷയുടെ റാങ്ക് 249 ആണ്.

ഇന്ന് രാവിലെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47,629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!