Section

malabari-logo-mobile

താനൂരില്‍ ചുവന്ന ബാഗ് ഉയര്‍ത്തി ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ത്ഥികളെ തേടി ആര്‍പിഎഫ് സ്‌കൂളില്‍

HIGHLIGHTS : താനൂര്‍: തമാശക്ക് ചുവന്ന ബാഗ് ഉയര്‍ത്തിക്കാണിച്ച് അപായസൂചന നല്‍കി ട്രെയിന്‍ നിര്‍ത്തിച്ചു. താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് എറണാകുളം കണ്...

താനൂര്‍: തമാശക്ക് ചുവന്ന ബാഗ് ഉയര്‍ത്തിക്കാണിച്ച് അപായസൂചന നല്‍കി ട്രെയിന്‍ നിര്‍ത്തിച്ചു. താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനാണ് ചില വിദ്യാര്‍ത്ഥികള്‍ ട്രാക്കില്‍ കയറി ചുകന്ന ബാഗ് കാട്ടി നിര്‍ത്തിച്ചത്. ട്രെയിന്‍ നിന്നതോടെ ഇവര്‍ ഓടിമറിഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതരമണിയോടെയാണ് സംഭവം.

എന്നാല്‍ സംഭവത്തെ റെയില്‍വേ വളരെ ഗൗരവത്തോടെ തന്നയൊണ് കൈകാര്യം
ചെയ്തത്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിറകിലെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ താനൂര്‍ കാട്ടിലങ്ങാടി സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തിയവരാണന്ന് കണ്ടെത്തി. ഇവര്‍ പരീക്ഷ എഴുതികഴിയുന്നതു വരെ കാത്തിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചുവന്ന ബാഗുമായി പുറത്തിറങ്ങിയവരെ ചോദ്യം ചെയ്ത് ആരാണ് ട്രെയിന്‍ നിര്‍ത്തിച്ചതെന്ന് കണ്ടെത്തി.

sameeksha-malabarinews

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളാണ് തെറ്റ് ചെയ്തതെന്ന് തിരിച്ചറിഞ്ഞ് ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, സബ്ഇന്‍സ്‌പെക്ടര്‍ ഷിനോജ്, മുഹമ്മദ് അസ്ലം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
രണ്ട് മാസം മുന്‍പ് തിരൂരിനും താനൂരിനും ഇടയില്‍ ചുവന്ന മുണ്ട് ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി സംഭവം ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!