ഡല്‍ഹിയില്‍ പൊടിക്കാറ്റില്‍ രണ്ട് പേര്‍മരിച്ചു;വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82

ദില്ലി:ശക്തമായ പൊടിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 23 പേര്‍ക്ക് പരുക്കേറ്റു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടത്.

പൊടിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാറ്റിനൊപ്പം ചില പ്രദേശങ്ങളില്‍ ചെറിയ മഴയും ലഭിച്ചിരുന്നു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top