Section

malabari-logo-mobile

കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

HIGHLIGHTS : ബംഗളൂരു; കേരളം കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്ന സംഘം ബംഗ്ലൂരുവില്‍ പിടിയില്‍. കുട്ടികള...

ബംഗളൂരു; കേരളം കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്ന സംഘം ബംഗ്ലൂരുവില്‍ പിടിയില്‍. കുട്ടികളെ തട്ടിയെടുത്തും, മാതാപിതാക്കളുടെ സമ്മതത്തോടെ വില്‍പ്പന നടത്തുകയും ചെയ്യുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ അഞ്ചുപേരയാണ് ബംഗ്ലൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗ്ലൂരുവില്‍ താമസിക്കുന്ന ദേവി ഷണ്‍മുഖം, രഞ്ജന ദേവി ദാസ്, മഹേഷ് കുമാര്‍, ധനലക്ഷ്മി,ജനാര്‍ദ്ധനന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനിനായിരുന്ന രത്‌ന എന്നയാള്‍ കോവിഡ് ബാധിച്ചു മരിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്തര്‍സംസ്ഥാനമാഫിയ കണ്ണകളാണിവരെന്ന ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുവന്നത്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷം ബംഗളൂരു ബിബിഎംപി ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ദക്ഷിണേന്ത്യയില്‍ ശിശുക്കളെ വില്‍ക്കുന്നതില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരു വലിയ ശ്ൃംഖലയെ കുറിച്ചുള്ള വിവരംങ്ങള്‍ ലഭിക്കുന്നത്.

അഞ്ചു വര്‍ഷത്തിനിടെ ഈ സംഘം 28 കുഞ്ഞുങ്ങളെ മൂന്ന് ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപക്ക് വില്‍പ്പന നടത്തിയതായാണ് റിപ്പോര്‍ട്ട്. പത്ത് ദിവസം മുതല്‍ 3 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇര്‍ വിറ്റത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഇവിര്‍ക്ക് നെറ്റ് വര്‍ക്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!