ഭാര്യയെ ലക്ഷ്യം വെച്ച് ഐസ്‌ക്രീം ബോളില്‍ലാക്കി ആസിഡ് എറിഞ്ഞു;കൊണ്ടത് മകന്

കാസര്‍ഗോഡ്; ഭാര്യക്ക് നേരെ ഐസ് ക്രീം എന്ന വ്യാജേന ബോള്‍ ഐസ് ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എറിഞ്ഞ് ഭര്‍ത്താവ്. എന്നാല്‍ ആസിഡ് കൊണ്ടത് മകന്റെ മേല്‍. സംഭവത്തില്‍ പിതാവ് പി.വി.സുരേന്ദ്രനാഥ് അറസ്റ്റിലായി. പൊള്ളലേറ്റ മകന്‍ പി.വി.സിദ്ധുനാഥിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം. പ്രതി ഐസ് ക്രീം ബോളില്‍ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിമാറിയതിനാല്‍ മകന്റെ പുറത്ത് ഇത് വന്ന് പതിക്കുകയായിരുന്നു.സ്ഥിരം മദ്യപാനിയായ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നും മര്‍ദ്ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top