ക്യാമ്പസ്

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 23ന് രാവിലെ 11ന് പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

വനിതകള്‍ക്കായി പാട്ടെഴുത്ത് ശില്‍പശാല 23 മുതല്‍

സാംസ്‌കാരിക വകുപ്പ് വനിതകള്‍ക്കായി സമം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പാട്ടെഴുത്ത് ശില്‍പശാല നടത്തുന്നു. ഒക്ടോബര്‍ 23 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഒന്‍പത് ശനിയാഴ്ചകളില്‍ പകല്‍ മൂന്നുമുതല്‍ നാല് വരെയാണ് ഓണ്‍ലൈന്‍ പരിശീലനം. പാട്ടെഴുത്തിലെ സ്ത്രീസാന്നിധ്യം, മലയാളത്തിലെ പാട്ടുപാരമ്പര്യവും അറബിമലയാള ഗാനങ്ങളും, അറബിലയാള കാവ്യഗാന പാരമ്പര്യം, മലയാള കവിത പ്രാസം വൃത്തം ഗാനരീതികള്‍, നാടോടിപ്പാട്ടുകളുടെ സാഹിത്യവും ശൈലിയും അവതരണവും, അറബിമലയാളത്തിന്റെ ഭാഷയും ചരിത്രവും വര്‍ഗീകരണവും, മാപ്പിളപ്പാട്ടിന്റെ ശില്പഘടനയില്‍ പ്രാസദീക്ഷയും

കരിയർ ഓറിയന്റേഷൻ പ്രോഗ്രാം 

സംസ്ഥാന തുടർ വിദ്യാഭ്യാസ കേന്ദ്രം ജില്ലയിൽ വാക് – ഇൻ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മലപ്പുറം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒക്ടോബർ 15 മുതൽ 17 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വ്യത്യസ്ത വിദ്യാഭ്യാസ ശാഖകൾ, ജോലി സാധ്യതകൾ, നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയവയാണ് പ്രോഗ്രാമിലൂടെ പരിചയപ്പെടുത്തുന്നത്. കരിയറിൽ എന്ത് , എപ്പോൾ, എങ്ങനെ, എന്തുകൊണ്ട് തെരഞ്ഞെടുക്കണമെന്ന് കണ്ടെത്താനും ജോലി തേടുന്നവർക്കും നിലവിലെ ജോലിയിൽ നിന്ന്

കോഴിക്കോട് സര്‍വ്വകലാശാലയില്‍ പി.ജി. പ്രവേശനത്തിന് 22 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വ്വകലാശാലയില്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് (https://admission.uoc.ac.in)

എൻജിനിയറിങ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമയും, റെക്കോർഡിംഗ് തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 28,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം 28ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം.

ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ്

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളേജിലെ 2021-22 അധ്യയന വർഷത്തെ   ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ്  പ്രവേശന നടപടികൾ ഇന്ന് (13) മുതൽ ആരംഭിക്കും. SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പൊതു വിഭാഗങ്ങൾക്ക്  150 രൂപയും, പട്ടിക ജാതി /പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക്  75 രൂപയുമാണ് അപേക്ഷാ ഫീസ്.  

error: Content is protected !!
Scroll to Top