കരിയർ ഓറിയന്റേഷൻ പ്രോഗ്രാം 

സംസ്ഥാന തുടർ വിദ്യാഭ്യാസ കേന്ദ്രം ജില്ലയിൽ വാക് – ഇൻ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

മലപ്പുറം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒക്ടോബർ 15 മുതൽ 17 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വ്യത്യസ്ത വിദ്യാഭ്യാസ ശാഖകൾ, ജോലി സാധ്യതകൾ, നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയവയാണ് പ്രോഗ്രാമിലൂടെ പരിചയപ്പെടുത്തുന്നത്. കരിയറിൽ എന്ത് , എപ്പോൾ, എങ്ങനെ, എന്തുകൊണ്ട് തെരഞ്ഞെടുക്കണമെന്ന് കണ്ടെത്താനും ജോലി തേടുന്നവർക്കും നിലവിലെ ജോലിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ കരിയർ സാധ്യതകളെ കണ്ടെത്താൻ സഹായിക്കുന്നതിനാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Share news
error: Content is protected !!
Scroll to Top