Section

malabari-logo-mobile

വനിതകള്‍ക്കായി പാട്ടെഴുത്ത് ശില്‍പശാല 23 മുതല്‍

HIGHLIGHTS : സാംസ്‌കാരിക വകുപ്പ് വനിതകള്‍ക്കായി സമം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പാട്ടെഴു...

സാംസ്‌കാരിക വകുപ്പ് വനിതകള്‍ക്കായി സമം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പാട്ടെഴുത്ത് ശില്‍പശാല നടത്തുന്നു. ഒക്ടോബര്‍ 23 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഒന്‍പത് ശനിയാഴ്ചകളില്‍ പകല്‍ മൂന്നുമുതല്‍ നാല് വരെയാണ് ഓണ്‍ലൈന്‍ പരിശീലനം.

പാട്ടെഴുത്തിലെ സ്ത്രീസാന്നിധ്യം, മലയാളത്തിലെ പാട്ടുപാരമ്പര്യവും അറബിമലയാള ഗാനങ്ങളും, അറബിലയാള കാവ്യഗാന പാരമ്പര്യം, മലയാള കവിത പ്രാസം വൃത്തം ഗാനരീതികള്‍, നാടോടിപ്പാട്ടുകളുടെ സാഹിത്യവും ശൈലിയും അവതരണവും, അറബിമലയാളത്തിന്റെ ഭാഷയും ചരിത്രവും വര്‍ഗീകരണവും, മാപ്പിളപ്പാട്ടിന്റെ ശില്പഘടനയില്‍ പ്രാസദീക്ഷയും രചനാനിയമങ്ങളും, മാപ്പിളപ്പാട്ട് സംഗീതവും അവതരണവും, മാപ്പിളപ്പാട്ടിലെ സ്ത്രീപാരമ്പര്യം, മാപ്പിളപ്പാട്ടുകളുടെ ജനകീയത എന്നീ വിഷയങ്ങളിലാണ് പരിശീലനം. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, ഡോ. രാജേന്ദ്രന്‍ എടത്തുംകര, ഡോ.അബ്ദുള്‍ ലത്തീഫ്, പ്രൊഫ. സുബൈദ, ഡോ. കെ.എം ഭരതന്‍, ഡോ. സെയ്തലവി, പക്കര്‍ പന്നൂര്, കെ.വി അബൂട്ടി, ഡോ. സമീറ ഹനീഫ്, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ ക്ലാസെടുക്കും. ഒമ്പത് ക്ലാസുകളിലും പങ്കെടുത്ത് സ്വന്തം രചന സമര്‍പ്പിക്കുന്നവര്‍ക്ക് വൈദ്യര്‍ അക്കാദമി സാക്ഷ്യപത്രം നല്‍കും.

sameeksha-malabarinews

പങ്കെടുക്കുന്ന വിദ്യാര്‍ഥിനികള്‍, അധ്യാപികമാര്‍ വീട്ടമ്മമാര്‍ തുടങ്ങിയ എല്ലാ വനിതകള്‍ക്കും പരിശീലനം നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 21നകം 9207173451 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം സൗജന്യമാണ്. ഫോണ്‍: 0483 2711432

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!