എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് 2021-22 അദ്ധ്യയന വർഷത്തേക്ക് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ഈ മാസം 28 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ ആന്റ് ഹെഡ,് ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം.

30ന് റാങ്ക്  ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷൻ നവംബർ ഒന്ന,് രണ്ട് തീയതികളിൽ നടക്കും. വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷൻ നവംബർ അഞ്ചിനായിരിക്കും നടക്കുക. വിശദവിവരങ്ങൾക്ക്: www.dtekerala.gov.in.

Share news
error: Content is protected !!
Scroll to Top