Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വാക് ഇന്‍ ഇന്റര്‍വ്വ്യൂ

HIGHLIGHTS : കാലിക്കറ്റ് സര്‍വ്വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രങ്ങളില്‍

കാലിക്കറ്റ് സര്‍വ്വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതും, ഇനി ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ഏപ്രില്‍ 10ന് വാക് ഇന്‍ ഇന്റര്‍വ്വ്യൂ നടത്തുന്നു. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം(എംഎ/എം.എസ്.സി/എംകോം), 2. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംഎഡും, എഡ്യുക്കേഷനില്‍ നെറ്റ്/പിഎച്.ഡി. 3. പത്ത് വര്‍ഷത്തെ അംഗീകൃത അധ്യാപന പരിചയം ഇതില്‍ അഞ്ച് വര്‍ഷം സെക്കണ്ടറി ടീച്ചര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അതായത് ബിഎഡ് കോളേജിലെ അധ്യാപന പരിചയം.

പ്രതിമാസ മൊത്ത ശമ്പളം : എഡ്യുക്കേഷനില്‍ പിഎച്ഡി ഉള്ളവര്‍ക്ക് 25000 രൂപ, എഡ്യുക്കേഷനില്‍ നെറ്റ് ഉള്ളവര്‍ക്ക് 21000 രൂപ. പ്രായപരിധി 2013 ജനുവരി ഒന്നിന് 70 വയസ് കവിയരുത്. വിരമിച്ചവരെയും, ഡെപ്യൂട്ടേഷന്‍ നിയമനവും പരിഗണിക്കുന്നതല്ല. നിലവില്‍ സര്‍വ്വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 9.30ന് ഭരണ വിഭാഗം ഓഫീസില്‍ ഹാജരാകേണ്ടതാണ്. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.

sameeksha-malabarinews

കാലിക്കറ്റ് സര്‍വ്വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതും, ഇനി ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ ലക്ചറര്‍മാരെ(ഉറുദു, തമിഴ്, സംസ്‌കൃതം) നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ഏപ്രില്‍ 10ന് വാക് ഇന്‍ ഇന്റര്‍വ്വ്യൂ നടത്തുന്നു. യോഗ്യത:ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംഎഡും(ബന്ധപ്പെട്ട വിഷയത്തല്‍ ബിഎഡും), എഡ്യുക്കേഷനില്‍ നെറ്റ്(നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും). പ്രതിമാസ മൊത്ത ശമ്പളം:നെറ്റ് യോഗ്യതയുള്ളവര്‍ക്ക് 18000 രൂപ, നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് 15000 രൂപ. പ്രായപരിധി 2013 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ പാസ്‌പോട് സൈസ് ഫോട്ടോ, വയസ്, യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഭരണ വിഭാഗം ഓഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. ഡെപ്യൂട്ടേഷന്‍ നിയമനം പരിഗണിക്കുന്നതല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!