അയ്യപ്പന്‍കാവില്‍ കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു


പരപ്പനങ്ങാടി: പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മറും തൂണുകളും തകര്‍ന്നു. ഇന്ന് വൈകീട്ട് 4.15 ഓടെയാണ് സംഭവം. തിരൂരില്‍ നിന്നും കോഴിക്കോട്ട് ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു.

ഇടിയെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ മുറിയുകയും ട്രാന്‍സ്‌ഫോര്‍മര്‍ തകരുകയും ചെയ്തു.

പനങ്ങാട്ടുര്‍ സ്വദേശി മുഹമ്മദലിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Share news
error: Content is protected !!
Scroll to Top