Section

malabari-logo-mobile

ആഴക്കടലില്‍ മരണത്തെ അവര്‍ കൈതുഴഞ്ഞ് മാറ്റി…

HIGHLIGHTS : താനൂര്‍: ജീവിതത്തിലേക്ക് ദീര്‍ഘമായ 32 മണിക്കൂര്‍.

താനൂര്‍: ജീവിതത്തിലേക്ക് ദീര്‍ഘമായ 32 മണിക്കൂര്‍… മരണം ആഴക്കടലിലെ തിരമാലകളില്‍ അലയടിച്ചിട്ടും കനിയും ഭാസ്‌കരനും ധീരമായ മനസ്സോടെ അതിനെ അതിജീവിച്ചു.

വെള്ളിയാഴ്ച 1.30ന് കാലികളും വീട് നിര്‍മാണത്തിനുള്ള വസ്തുക്കളുമായി ‘അരുള്‍സീലി’ എന്ന ഉരു ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പുറപ്പെട്ട് 36 കിലോമീറ്ററോളം സഞ്ചരിച്ചതിന് ശേഷമാണ് കടല്‍ക്ഷോഭത്തില്‍ അടി ഭാഗത്തെ പലകകള്‍ തകരുന്നത്. തുടര്‍ന്ന് ഭീതിയിലായ ജീവനക്കാര്‍ പത്ത് കിലോമീറ്ററോളം തിരികെ വരുന്നതിനിടെയാണ് ഉരു മുങ്ങിയത്. ഭീതിയും നിലവിളിയും നിറഞ്ഞ അവസ്ഥയില്‍ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള എട്ടുപേരുടെ ശ്രമവും പരാജയപ്പെട്ടു. ചിതറിപ്പോയ ഇവരില്‍ ചിലരെ ശ്രദ്ധയില്‍പ്പെട്ട ബോട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തി മൂന്ന് പേരെ രക്ഷപ്പെടുത്തുന്നതിനും കനിയും ഭാസ്‌കരനും കടലില്‍ കിടന്നു സാക്ഷികളായി.

sameeksha-malabarinews

അവശതയും ദു:ഖവും കീഴടക്കിയെങ്കിലും ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന താനൂര്‍ കോര്‍മന്‍ കടപ്പുറം സ്വദേശികളായ ബഷീര്‍, കോയമോന്‍ എന്നിവരുടെ ധീരമായ ഇടപെടല്‍ ഇവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ വള്ളത്തിലെ വലയില്‍ ഘടിപ്പിച്ച ചെറിയ ലൈറ്റിനോട് ചേര്‍ന്നാണ് കനിയും ഭാസ്‌കരനും എയര്‍ബലൂണില്‍ കിടന്നിരുന്നത്.

അവശതയുടെ പാരമ്യതയില്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീണ്ട മത്സ്യതൊഴിലാളികളുടെ മനുഷ്യനന്മക്ക് നന്ദി രേഖപ്പെടുത്തിയാണ് കനിയും ഭാസ്‌കരനും താനൂരില്‍ നിന്നും യാത്ര ചോദിച്ചത്, മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കരുതെന്ന പ്രാര്‍ഥനയുമായി….

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!