പരപ്പനങ്ങാടി: മിനി ലോറിയും ബസ്സും ട്രക്കറും കൂട്ടിയിടിച്ച് അപകടം . ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അയ്യപ്പന്‍കാവിലാണ് അപകടം സംഭവിച്ചത്. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് ഫ്രീസ് ചെയ്ത മത്സ്യവുമായി പോവുകയായിരുന്നു മിനി ലോറി. കോഴിക്കോട് ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു അശ്വതി ബസ്. mlabarinews ട്രക്കര്‍ കടലുണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു. ലോറിക്ക് പിറകിലായി വന്ന ട്രക്കര്‍ ലോറിയില്‍ തട്ടുകയായിരുന്നു.
ഇടിയെ തുടര്‍ന്ന് ലോറി സമീപത്തെ വീട്ടിന്റെ മതിലിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. ബസ്സിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ട്രക്കറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അപകടത്തില്‍ ഒരു കുട്ടിക്ക് ചെറിയ പരിക്കേല്‍ക്കുക മാത്രമാണ് ഉണ്ടായതെന്നാണ് വിവരം.malabarinews മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പോലീസെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ഇടിച്ച വാഹനങ്ങള്‍ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




