കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് കർഷകന് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി വേലിയിൽ തട്ടി കര്‍ഷകന്‍ മരിച്ചു. അങ്ങാടിപ്പുറം പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിലാണ് കര്‍ഷകന്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു മരിച്ചത്. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പില്‍ അബ്ദുല്‍ അസീസ് (55) ആണ് മരിച്ചത്.

മൃതദേഹത്തിന് സമീപം ഒരു കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടത്. അബ്ദുല്‍ അസീസ് പാട്ടത്തിന് എടുത്ത ഭൂമിയില്‍ നടത്തിയിരുന്ന വാഴകൃഷി സംരക്ഷിക്കാന്‍ സ്ഥാപിച്ച വൈദ്യുതി സംവിധാനമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കുഞ്ഞിമൊയ്തു. മാതാവ്: ആസ്യ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top