ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി

പാരീസ്: ഫ്രാന്‍സിന്റെ സാംസ്‌കാരിക പൈതൃകമായ ഈഫല്‍ ടവറിന് ബോബംബ് ഭീഷണി. ഇതെ തുടര്‍ന്ന് ടവര്‍ സന്ദര്‍ശനത്തിനെത്തിയ ആയിരക്കണക്കിന് ആളുകളെ ഇവിടെനിന്ന് ഒഴിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഈഫല്‍ ടവറിപ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ്.

ശനിയാഴ്ച രാത്രിയാണ് ടവര്‍ ആക്രമിക്കുമെന്ന അജ്ഞാത ഫോണ്‍ കോള്‍ വന്നത്. പാരീസിന്റെ പ്രാന്തപ്രദേശത്തുനിന്നാണ് ഫോണ്‍ വന്നതെന്നാണ് വിവരം . ഇതെ തുടര്‍ന്ന് ഭീകരവിരുദ്ധസേന അന്വേഷണം ആരംഭിച്ചു.

അജ്ഞാത ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാന്‍സിലെ നഗരങ്ങളും സ്മാരകങ്ങളുമെല്ലാം കനത്ത പോലീസ് നിരീക്ഷണത്തിലാണിപ്പോള്‍.

Share news
error: Content is protected !!
Scroll to Top