
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ പാമ്പു കടിയേറ്റ് വീട്ടമ്മയാണ് മരിച്ചത്. കിണറിന് സമീപത്ത് വച്ചാണ് കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) പാമ്പു കടിയേറ്റത്.
രാവിലെ 6.45ഓടേയാണ് സംഭവം. കിണറിന് സമീപം വീട്ടുജോലികള്‍ ചെയ്യുന്നതിനിടെയാണ് സുധര്‍മയെ പാമ്പ് കടിച്ചത്. ഈസമയത്ത് വീട്ടില്‍ സുധര്‍മയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. പാമ്പ് കടിച്ചതിന് പിന്നാലെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




