വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

തിരുവനന്തപുരം: വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു.

രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം.മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. കുടുംബം ഉറങ്ങുന്നതിനിടയിൽ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്.

ആളപായമില്ല. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവുമാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ച് പൊട്ടിത്തെറിച്ച് ആകാമെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top