
പരപ്പനങ്ങാടി : നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ കൊടിയേറ്റ മഹോത്സവത്തിന് നൂറു കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ കൊടിയിറക്കം .തിങ്കളാഴ്ച രാവിലെ 8 മണിയോട് കൂടി ക്ഷേത്രത്തിൽ നിന്നും ദേവിയെ ചെണ്ട മേളം വാദ്യകഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആറാട്ട് കടവിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു.
ക്ഷേത്ര കുളക്കടവിലെ ആറാട്ട് പൂജക്ക് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു .
ദെവിയെ ശ്രീകോവിലിൽ കുടിയിരുത്തിയ ശേഷം തന്ത്രി എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടി ഇറക്കി.തുടർന്ന് കലശം ആടിയ ശേഷം നട തുറന്നു .നിരവധി ഭക്തജനങ്ങളും ക്ഷേത്ര സന്നിധിയിൽ ചടങ്ങിൽ പങ്കെടുത്തു .തുടർന്ന് ആറാട്ട് സദ്യയും നടന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




