Section

malabari-logo-mobile

കോര്‍വ യും പരപ്പനങ്ങാടി പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്റ്‌സുഉം ഒന്നിച്ചു പ്രവര്‍ത്തിക്കും

HIGHLIGHTS : Corva and Parappanangadi Parappanad Herbal Gardens will work together

പരപ്പനങ്ങാടി:കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള (ഓള്‍ കേരള റെസിഡന്റസ് അസോസിയേഷന്‍) വേണ്ടി മലപ്പുറം ജില്ലാ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍-മലപ്പുറം (CORWA-M) പരപ്പനങ്ങാടി പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്റ്‌സുമായി ചേര്‍ന്ന് കേരളത്തിലെ റെസിഡന്റ്സ് അസോസിയേഷനുകള്‍ ഹരിതവത്കരിക്കുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണയായി.

ഇതിന്റെ ധാരണ പത്രം കോര്‍വ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പുതുക്കുടി മുരളീധരന്‍ (RTD ADM) ഉം പരപ്പനാട് ഹെര്‍ബല്‍സ് ഗാര്‍ഡന്‍ ചെയര്‍മാന്‍ റസാഖ് ഹാജിയും ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു.
ചടങ്ങില്‍ കോര്‍വ എം പ്രസിഡന്റ് ഒ എംറഷീദ്, ജില്ലാ സെക്രട്ടറി ദ്വാരക ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് വള്ളിക്കുന്ന് അഷ്റഫ്, കോര്‍വ സ്റ്റേറ്റ് സെക്രട്ടറി നൗഷാദ് എടവണ്ണ, മറ്റു സംസ്ഥാന-ജില്ലാ-താലൂക് ഭാരവാഹികളും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews

ധാരണ പ്രകാരം പരപ്പനാട് ഹെര്‍ബല്‍സ് ഗാര്‍ഡനില്‍ നിന്നും റെസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പ്ലാന്റ്‌സ് ല്‍ 25% ഉം ആക്സസറീസ് ല്‍ 15% ഉം ഡിസ്‌കൗണ്ട് ലഭിക്കുന്നതായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!